പന്തീരാങ്കാവ്:പത്തുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ അറുപതുകാരനെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്‌തു. പെരുമണ്ണ ചെമ്മലത്തൂർ തവിട്ടിച്ചിറക്കുന്നുമ്മൽ ഹൗസിൽ ടി.കെ ദേവദാസൻ (60)ആണ് അറസ്റ്റിലായത്. സ്‌കൂൾ വിട്ടുവരുന്ന സമയത്താണ് പ്രതി പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത്. ഇൻസ്പെക്ടർ ബിജുകുമാർ, എസ്ഐമാരായ സനീഷ്, മഹീഷ്, സിപിഒ അജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
