പരപ്പനങ്ങാടി:പരപ്പനങ്ങാടി നഗരസഭയി ലെ 23-ാം ഡിവിഷനിൽ പൂരപ്പുഴ അങ്ങാടിയിൽ ജനവാസ കേന്ദ്രത്തിൽ ബാർ തുടങ്ങാൻ നീക്കമെന്ന് പരാതി. ജനരോഷം ഉണ്ടാകുമെന്ന് ഭയന്ന് പഞ്ചനക്ഷത്ര ഹോട്ടലെന്ന് പറഞ്ഞാണ് പുതിയ ബഹുനില കെട്ടിട നിർമാണം നടക്കുന്നത്. ആരും അറിയാതിരിക്കാൻ റോഡിൽ നിന്നും 100 മീറ്റർ അകലെ റെയിൽവേ ചാമ്പ്രക്കടുത്ത് ചുറ്റു ഭാഗവും മതിൽ കെട്ടിയാണ് നിർമാണ പ്രവൃത്തി നടക്കുന്നത്,കെട്ടിട നിർമാണത്തിന്റെ പ്രാഥമികഘട്ടത്തിൽ തന്നെ നാട്ടുകാർ ബാർ വരുന്നു എന്നറിയുകയും അന്വേഷിച്ചപ്പോൾ ബാർ അല്ല ആയുർവേദശാല യാണെന്നും മറ്റും പറഞ്ഞ് നാട്ടുകാരെ വിഡ്ഢികളാക്കുകയാണ് ഉടമകൾ ചെയ്തതെന്നാണ് നാട്ടുകാർ പറയുന്നത്. പിന്നീടുള്ള അന്വേഷണത്തിൽ ഫൈവ് സ്റ്റാർ ഹോട്ടലിൻ്റെ മറവിൽ ബാർ കൊണ്ടുവരാൻ സാധ്യതയുണ്ടെന്നറിഞ്ഞ നാട്ടുകാർ കുടുതൽ അന്വേഷണം നടത്തി യതോടെയാണ് ബാർ വരുമെന്ന വിവരം ലഭിച്ചത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന മദ്യലോബിയുടെ നേതൃത്വത്തിലാണ് ഫൈവ് സ്റ്റാർ ഹോട്ടലിന്റെ മറവിൽ മദ്യക്കച്ചവടത്തിനും ലൈസൻസ് നേടുവാനുള്ള നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് വിവരം.
2014ൽ ജനകീയ പ്രതിഷേധത്തെ തുടർന്ന് പരപ്പനങ്ങാടി മാഹിപ്പടിയിൽ നിന്നും നീക്കിയ ഔട്ട്ലെറ്റ് അഞ്ച് കിലോമീറ്ററിനിപ്പുറം പൂരപ്പുഴ അങ്ങാടിയിൽ വരുമോ എന്ന ഭയത്തിലാണ് നാട്ടുകാർ. ഫൈവ് സ്റ്റാർ ഹോട്ടലിൻ്റെ മറവിൽ ബാർ കൊണ്ടു വരാൻ സാധ്യത കൂടുതലാണെന്ന് തന്നെയാണ് നാട്ടുകാർ വി ശ്വസിക്കുന്നത്.
ബാർ വന്നാൽ പ്രദേശത്ത് സാമൂഹിക അന്തരീക്ഷം താറൂമാറാകും. ഭാവിയിൽ കുട്ടികൾ വരെ മദ്യപാനത്തിലേക്കും അതുവഴി അനാചാരങ്ങളിലേക്കും വഴി തെറ്റും. അതു കൊണ്ട് പൂരപ്പുഴയിൽ വരുന്ന ഫൈവ് സ്റ്റാർ ഹോട്ടലിന്റെ മറവിൽ ബാർ അനുവദിക്കുകയില്ല എന്ന് ഇവിടുത്തെ പ്രദേശ വാസികളും പരിസരവാസികളും പൊതുസമൂഹവും എല്ലാ വരും ഒറ്റക്കെട്ടായി പറയുന്നു. പരപ്പനങ്ങാടിയെയും പരിസര പ്രദേശങ്ങളെയും മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള ആസൂ ത്രിത ശ്രമങ്ങളെ എന്തുവില കൊടുത്തും തടയാനുള്ള നിക്കം ആരംഭിക്കുകയും ഈ സാമൂഹ്യ വിപത്തിനെതിരേ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയുമാണ് നാട്ടുകാർ.
പരപ്പനങ്ങാടി പൂരപ്പുഴ അങ്ങാടിയിൽ പഞ്ചനക്ഷത്ര ഹോട്ടലിന്റെ മറവിൽ ബാർ തുറക്കാനുള്ള നീക്കം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് വരുന്ന കേരള പിറവിദിനത്തിൽ ( നവംബർ 1 ന് ) ഉച്ചക്ക് 3.30 ന് പൂരപ്പുഴയിൽ ഉള്ള VCP സൈദലവി സാഹിബിന്റെ വീട്ടിൽ വെച്ച് ബാർ വിരുദ്ധ സമര സമിതി സംഗമം നടക്കുകയാണ്.എല്ലാ നല്ലവരായ നാട്ടുകാരെയും ക്ഷണിക്കുകയാണ് ചിറമംഗലം മേഖല ജനകീയ സമരസമിതി രൂപീകരണവും നടക്കും.
സംഗമത്തിൽ മദ്യ നിരോധന സമിതിയുടെ സംസ്ഥാന പ്രസിഡന്റും മലപ്പുറം സത്യാഗ്രഹത്തിന് മുഖ്യ സത്യാഗ്രഹിയുമായ ഇയ്യച്ചേരി കുഞ്ഞി കൃഷ്ണൻ , പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ പി ഷാഹുൽ ഹമീദ്, ജനപ്രതിനിധികൾ.മറ്റു വിവിധ സംഘടനകളുടെ പ്രതിനിധികൾ സംബന്ധിക്കുമെന്ന് സമര സമിതി അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികൾ പി.വി കുഞ്ഞിമരക്കാർ, ഹംസക്കുട്ടി NK എന്നിവർ അറിയിച്ചു.