മലപ്പുറം: ജില്ലാ ട്രോമാകെയര്‍ വളന്റിയര്‍മാര്‍ക്ക് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം നടത്തി. ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. വിലമതിക്കാനാവാത്ത പ്രവര്‍ത്തനമാണ് മലപ്പുറം ജില്ലാ ട്രോമാകെയര്‍ നടത്തുന്നതെന്ന് കലക്ടര്‍ പഞ്ഞു. അഡ്വ. ഹാറൂണ്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ് മുഖ്യപ്രഭാഷണം നടത്തി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ദുരന്തനിവാരണ മേഖലയില്‍ ഏറെക്കാലം സേവനം ചെയ്തിട്ടുള്ള മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ക്കാണ് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രത്യേക പരിശീലന പരിപാടി നടത്തിയത്.
കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് മാനേജര്‍ ബെന്‍സില്‍ പി ജോണ്‍ മുഖ്യാതിഥിയായിരുന്നു. ജില്ല ട്രോമാകെയര്‍ ജനറല്‍ സെക്രട്ടറി കെ.പി പ്രതീഷ്, കെയര്‍ പദ്ധതി ജില്ലാ കോഡിനേറ്റര്‍ അബൂബക്കര്‍ കെ. സി, ട്രോമാകെയര്‍ ജോയിന്‍ സെക്രട്ടറി അഷ്‌റഫ് വണ്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദുരന്തനിവാരണ പ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രായേല്‍ നേതൃത്വം നല്‍കി.
റിപ്പോർട്ട്:-അഷ്റഫ് കളത്തിങ്ങൽ പാറ