നിലമ്പൂർകെ.എസ്.ആർ.ടി.സിഡിപ്പോയിൽ കയറി സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചു.ഇന്ന് ഉച്ചക്ക് 1.50 തോടെയാണ് സംഭവം. മദ്യപിച്ച ശേഷം കെ.എസ്.ആർ.ടി സി.യുടെ പണി തീരാത്ത കോംപ്ലക്സ് കെട്ടിടത്തിൽ നിന്നും ഡിപ്പോയിലേക്ക് എത്തിയ ഇയാൾ ഡിപ്പോയിലെ പഴയ എ.ടി.എം കൗണ്ടറിന് നേരെ കല്ലെറിയുന്നത് കണ്ട് ഭക്ഷണം കഴിക്കുകയായിരുന്ന ഹാസിർ തടയാൻ ശ്രമിച്ചപ്പോൾ ഇയാൾ അടിക്കുകയായിരുന്നു കണ്ണിന്റെ ഭാഗത്ത് പരിക്ക് പറ്റിയ ഇയാൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചിക്ൽസ തേടി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
സംഭവം നടക്കുന്ന സമയത്ത് പോലീസിനെ വിളി വിളിച്ചെങ്കിലും സ്റ്റേഷനിൽ വണ്ടിയില്ലന്ന് പറയുകയായിരുന്നു തന്നെ അക്രമിച്ചയാളെ കണ്ടാൽ അറിയാമെന്നും സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു അര മണിക്കൂറോളം ഡിപ്പോ പരിസരത്ത് വെല്ലുവിളി നടത്തിയാണ് പോയതെന്നും ഹാസിർ പറഞ്ഞു.