ദീപാവലി മധുരത്തിൽ മായം, പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്

ദീപാവലി ആഘോഷങ്ങളിൽ മായം കലർത്തി മധുരം നൽകേണ്ട, ഭക്ഷ്യസുരക്ഷ വകുപ്പിന്റെ കുരുക്ക് വീഴും. വിൽപ്പനയ്ക്കെത്തുന്ന മിഠായികളിൽ മായം കലർത്തുന്നെന്ന പരാതികളെ തുടർന്നാണ് കർശന പരിശോധനയുമായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്തെത്തിയത്. ദീപാവലിയ്ക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മിഠായികൾക്ക് പുറമെ ജില്ലയിലെ ബേക്കറികൾ,​ വീടുകൾ എന്നിവിടങ്ങളിൽ നിന്നും മിഠായികൾ വിൽപ്പനയ്ക്ക് എത്തിക്കാറുണ്ട്. പുറമെ നിന്നുള്ള മിഠായികളെക്കാൾ കുറഞ്ഞ നിരക്കിലാണ് ഇവ വിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. 13 സർക്കിളുകളിലായി 5 സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന. ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്കായി മലാപ്പറമ്പ് റീജിനൽ അനലറ്റിക്കൽ ലാബിലേക്ക് അയച്ചു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

നിറം വേണ്ട

രുചിക്കും നിറത്തിനും മിഠായിയിൽ കൃത്രിമ നിറവും മറ്റും ചേർത്ത് കളർഫുൾ ആക്കേണ്ടെന്ന കർശന നിർദ്ദേശമാണ് ദീപാവലി മിഠായി നിർമാതാക്കൾക്കും ഉപഭോക്താക്കൾക്കും ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ നൽകിയത്. ഫുഡ് സേഫ്ഫി ലൈസൻസ് രജിസ്‌ട്രേഷൻ ലഭിച്ചിട്ടുള്ള സ്ഥാപനങ്ങൾ, വ്യക്തികൾ മാത്രമേ ദീപാവലി മിഠായി തയ്യാറാക്കാവൂ. താത്കാലിക സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്‌ട്രേഷനും നിർബന്ധമാക്കി. വീടുകളിൽ മിഠായി തയ്യാറാക്കാൻ തുടങ്ങിയവർക്കും രജിസ്‌ട്രേഷൻ നിർബന്ധം. മിഠായി തയ്യാറാക്കുന്ന സ്ഥാപനങ്ങളിൽ ലെെസൻസ് ഉള്ളവരിൽ നിന്ന് മാത്രമേ കച്ചവടക്കാർ പലഹാരങ്ങൾ വാങ്ങി വിൽപ്പന നടത്താവൂവെന്നും നിർദ്ദേശമുണ്ട്.

ഇവ നിർബന്ധം

1. മിഠായി തയ്യാറാക്കുന്ന ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധം

2. ഭക്ഷ്യ സാധനങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനത്തിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പു വരുത്തണം.

3.സ്ഥാപനവും പരിസരവും വൃത്തിയായിരിക്കണം.

4.ഉപയോഗിക്കുന്ന അംസ്‌കൃത വസ്തുക്കൾക്ക് ഗുണ നിയമാനുസൃതം ലേബൽ ഉള്ളതാവണം.

5.നിർമ്മാണ ഘട്ടത്തിൽ ഭക്ഷ്യവസ്തുക്കൾ തുറന്നു വെയ്ക്കുകയോ, അലസമായി കൈകാര്യം ചെയ്യാനോ പാടില്ല

6. അടച്ച പാക്കറ്റുകളിൽ ഉപയോഗിക്കാവുന്ന അവസാന തിയതി രേഖപ്പെടുത്തി വേണം വിൽപ്പനയ്ക്ക് എത്തിക്കാൻ

പിഴ ഇങ്ങനെ

നിയമ വിരുദ്ധമായി ഫുഡ് അഡിറ്റീവ്സ് ചേർക്കുന്നത് 3 മാസം മുതൽ ആറ് വർഷം വരെ തടവും 1 ലക്ഷം മുതൽ 5 ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

സീസൺ അനുസരിച്ച് ഭക്ഷ്യ വിഭവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുന്നുണ്ട്. നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും”-എ സക്കീർ ഹുസൈൻ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ

*

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *