ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം തുടങ്ങി

മലപ്പുറം : ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവം മലപ്പുറം വലിയങ്ങാടി താജ് ഓഡിറ്റോറിയത്തില്‍ തുടങ്ങി. കലക്ടര്‍ വി.ആര്‍.വിനോദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പ്രമുഖരായ 75 ഓളം പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍ 105 സ്റ്റാളുകളുണ്ട്. പുസ്തക പ്രകാശനങ്ങള്‍, പുസ്തക ചര്‍ച്ച, മലയാള ഭാഷ വാരാചരണത്തിന്റെ ഭാഗമായ കാവ്യാര്‍ച്ചന തുടങ്ങിയ പരിപാടികള്‍ നടക്കും. പുസ്തകങ്ങൾ ആകര്‍ഷകമായ വിലക്കുറവില്‍ സ്റ്റാളുകളില്‍ നിന്ന് ലഭിക്കും. ഏഴിന് സമാപിക്കും.

 

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *