തിരുവനന്തപുരം: 22 പേർ മരണപ്പെട്ട താനൂർ തൂവൽത്തീരം ബോട്ടപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യൽ അന്വേഷണ കമ്മീഷന്റെ കാലവധി ദീർഘിപ്പിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കമ്മീഷന്റെ കാലാവധി ദീർഘിപ്പിക്കുവാനുള്ള തീരുമാനമെടുത്തത്.2023 മെയ് 7 ന് വൈകുന്നേരം 7 മണിക്കാണ് നാടിനെ നടുക്കിയ ബോട്ടപകടം ഉണ്ടായത്. അറ്റലാന്റിക് എന്ന ഉല്ലാസ ബോട്ടാണ് അപകടത്തിൽ പെട്ടത്.അപകടത്തിൽ 15 കുട്ടികളും 5 സ്ത്രീളും രണ്ട് പുരുഷൻമാരുമുൾ പ്പെടെ 22 പേർ മരണപ്പെട്ടിരുന്നു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ബോട്ട് ദുരന്തത്തിനു വഴിയൊരുക്കിയ കാരണങ്ങൾ, ഇക്കാര്യത്തിൽ ഏതൊക്കെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായി , ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നത് തടയാനുള്ള നടപടികൾ, ഇത്തരം അപകടങ്ങളിൽ മുമ്പ് സമർപ്പിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകളുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ പര്യാപ്തമാണോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ വിഷയങ്ങളിൽ ഉള്ളത്.
2023 മെയ് 12 ന് രൂപീകരിച്ച ജസ്റ്റിസ് വി. കെ മോഹനന്റെ നേത്രത്വത്തിലുള്ള മൂന്നംഗ അന്വേഷണ കമ്മീഷന്റെ കാലാവധി 2024 നവംബർ 12 മുതൽ ആറ് മാസത്തേക്കു കൂടിയാണ് ദീർഘിപ്പിച്ചു നൽകുന്നത്.
റിപ്പോർട്ട്:-;അഷ്റഫ് കളത്തിങ്ങൽ പാറ