ദുബൈ: പ്രശസ്ത പ്രവാസി ഗായകൻ സൈഫാ ഖാൻ പുതുപ്പറമ്പിന് ഈ വർഷത്തെ ആലികുട്ടി ഗുരുക്കൾ സ്മാരക അവാർഡ് നൽകാൻ കൂട്ട് പുതുപ്പറമ്പ് – UAE കലാ സാംസ്കാരിക കൂട്ടായ്മ തീരുമാനിച്ചു. തനതു മാപ്പിളപ്പാട്ട് ആലാപന രംഗത്തെ നാല് പതിറ്റാണ്ടു കാലത്തെ ശ്രദ്ധേയമായ സാന്നിധ്യവും സംഭാവനയും പരിഗണിച്ചാണ് അവാർഡ് നൽകാൻ കൂട്ട് കമ്മറ്റി തീരുമാനിച്ചത്.
കോൽക്കളി ആചാര്യനും ഗാനരചയിതാവുമായിരുന്ന മർഹൂം TP ആലികുട്ടി ഗുരുക്കളുടെ പേരിലുള്ളതാണ് അവർഡ് .ഈ മാസം 24 ന് അൽ കറാമയിൽ വെച്ച് നടക്കുന്ന കൂട്ട് കലാമേളയിൽ പുരസ്കാരം സമ്മാനിക്കും.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here