മലപ്പുറം: ജെ.സി.ഐ മലപ്പുറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മിറാക്കിൾ മോണിംഗ്സ് ജില്ലാ ഭരണകൂടത്തിന്റെ നെല്ലിക്ക പദ്ധതിയുടെ സന്ദേശം പകർന്ന് ശ്രദ്ധേയമായി. ജീവിതശൈലി രോഗപ്രതിരോധത്തിനായുള്ള ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിയാണ് നെല്ലിക്ക.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കോട്ടക്കുന്നിൽ നടന്ന ജെ.സി.ഐ മലപ്പുറത്തിന്റെ മിറാക്കിൾ മോണിംഗ്സിൽ നെല്ലിക്കയുടെ സന്ദേശം 2024 പ്രസിഡൻ്റ് സലാഹുദ്ദീൻ അവതരിപ്പിച്ചു.
ഈ വർഷത്തെ (2025) പ്രസിഡണ്ട് സൈനുദ്ദീൻ കാടേരി അധ്യക്ഷതവഹിച്ചു, ജെ.സി.ഐ മുൻ പ്രസിഡൻറ് സകീർ കെ പരിപാടി ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ ഭാരവാഹികളായ , മുൻ പ്രസിഡണ്ട് മൊയ്തു കെ, ഡോ.ഫർസാന തസ്നി സിട്ടി, ഡോ. ബിനൂസ ടി, ബുഷ്‌റ പി പരിപാടിക്ക് ആശംസ പറഞ്ഞു, ട്രെഷറർ മുഹ്സിന പി നന്ദി പറഞ്ഞു, പരിപാടിയിൽ പൊതുജനങ്ങളും വിദ്യാർത്ഥികളും പങ്കെടുത്തു. നെല്ലിക്കാ പദ്ധതിയുടെ സന്ദേശം കൂടുതൽ വിപുലമായി ജനങ്ങളിലേക്ക് എത്തിക്കാൻ ജെ.സി.ഐ മലപ്പുറം ഭാരവാഹികൾ തീരുമാനിച്ചു.
എല്ലാ ഞായറാഴ്ചകളിലും,
രാവിലെ 7 മണിക്ക് ജെസിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ പ്രസിഡൻ്റ് സൈനുദ്ദീനുമായി ബന്ധപ്പെടുക: 7760540078