കേരള സർവകലാശാല ആതിഥേയത്വം വഹിക്കുന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല ടെന്നീസ് ടൂർണമെന്‍റിന് തുടക്കമായി. 22 മുതൽ 25 വരെ നീണ്ടു നിൽക്കുന്ന ടെന്നീസ് മത്സരങ്ങൾ കവടിയാർ ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിലും കുമാരപുരം കേരള ടെന്നീസ് അക്കാദമിയിലുമായാണ് നടക്കുന്നത്. അറുപതോളം യൂണിവേഴ്സിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനാണ് ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്തത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഇത്തരം ടെന്നീസ് ചാമ്പ്യൻഷിപ്പുകൾ കേരളത്തിൻ്റെ കായിക മേഖലയുടെ വളർച്ചയ്ക്ക് പ്രോത്സഹനമേകുമെന്ന് മന്ത്രി പറഞ്ഞു. സ്പോർട്സ് ആക്റ്റിവിറ്റിക്ക് കൂടുതൽ ഊന്നൽ നൽകാനാണ് കോളേജ് ലീഗ് ആരംഭിച്ചത്. സ്പോർട്സ് നിർബന്ധ വിഷയമായി പാഠ്യപദ്ധതിയിൽ പരിഗണിക്കണം. കേരളത്തിന്റെ കായിക ചരിത്രത്തെയും, ജി വി രാജയുടെ വിലമതിക്കാനാകാത്ത സംഭാവനങ്ങളെയും കുറിച്ച് എടുത്ത് പറഞ്ഞ മന്ത്രി വി. അബ്ദുറഹിമാൻ, കായിക രംഗത്ത് കേരളത്തിൻ്റെ ഭാവി സാധ്യതകളെപ്പറ്റിയും വിശദീകരിച്ചു.