പ്രസിദ്ധമായ ദുബൈ ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിന് ദുബൈ അൽ വർഖ പാർക്കിൽ നടന്ന വൈവിധ്യമാർന്ന ചടങ്ങുകളോടെ തുടക്കം കുറിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
വിവിധ രൂപത്തിലുള്ള വ്യായാമ മുറകൾ, ആരോഗ്യ അവബോധ ക്ലാസ് അടക്കമുള്ള സെഷനുകളിൽ ജില്ലയിലെ പതിനാറ് നിയോജക മണ്ഡലങ്ങളിൽ നിന്നുമായി ഇരുന്നോറോളം പ്രതിനിധികൾ പങ്കാളികളായി പ്രമുഖ ട്രെയിനർമാരായ സി. വി ഉസ്മാൻ (Karate Kid Martial Arts Managing Director), മുഹമ്മദ് ഷാഫി കളത്തിങൽ, മൂസ്സ (Mec7 Health Club), അൻവർ മുതുവാട്ടിൽ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി
ജില്ലാ പ്രസിഡൻ്റ് സിദ്ധീഖ് കാലൊടിയുടെ അദ്ധ്യക്ഷതയിൽ സുബ്ഹാൻ ബിൻ ശംസുദ്ധീൻ ഫിറ്റ്നസ് ചലഞ്ച് ഉത്ഘാടനം ചെയ്തു, സി. പി ബാബു എടക്കുളം, ആർ ഷുക്കൂർ, കെ.പി.എ സലാം, പി.വി നാസർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജില്ലാ സ്പോർട്ട്സ് വിംഗ് ചെയർമാൻ ഒ.ടി.സലാം സ്വോഗതവും ജില്ലാ ആക്ടിങ് സെക്രട്ടറി ഷിഹാബ് ഇരിവേറ്റി നങിയും പറഞ്ഞു.
ജില്ലാ ഭാരവാഹികളായ കരീം കാലടി, സക്കീർ പാലത്തിങ്ങൽ, മുജീബ് കോട്ടക്കൽ, നാസർ കുരുമ്പത്തൂർ, അമീൻ വണ്ടൂർ, ലത്തീഫ് തെക്കഞ്ചേരി, ഇബ്രാഹിം വട്ടംകുളം, മുഹമ്മദ് വള്ളിക്കുന്ന്, ടി.പി. സൈതലവി, ഷരീഫ് മലബാർ, നജ്മുദ്ധീൻ തറയിൽ, സിനാൽ മഞ്ചേരി, നാസർ എടപ്പറ്റ എന്നിവർ പരിപാടി നിയന്ത്രിച്ചു.