വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ലോക സർവ്വമത സമ്മേളനത്തിൽ പങ്കെടുക്കാൻ വത്തിക്കാനിൽ എത്തിയപ്പോഴാണ് മാർപാപ്പയെ കണ്ടത്. പുസ്‌തകം ( ഇസ്‌ലാമിക കലയും വാസ്തുവിദ്യയും: ഒരു ആമുഖം) സാദിഖലി ശിഹാബ് തങ്ങൾ മാർപാപ്പക്ക് സമ്മാനിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
വത്തിക്കാനിൽ ശിവഗിരിമഠം സംഘടിപ്പിച്ച സർവമത സമ്മേളനത്തിൽ മാർപ്പാപ്പ ആശിർവാദ പ്രഭാഷണം നടത്തിയിരുന്നു.
ശ്രീനാരായണഗുരുവിന്റെ സന്ദേശത്തിന് ഏറെ പ്രസക്തിയുള്ള കാലമാണിതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എല്ലാ വേർതിരിവുകൾക്കും അപ്പുറം ഒരു കുടുംബത്തിലെ അംഗങ്ങളാണ് മനുഷ്യർ എന്ന സന്ദേശമാണ് ശ്രീനാരായണഗുരു നൽകിയതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.
ആലുവ അദ്വൈത ആശ്രമത്തിലെ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് വത്തിക്കാനിൽ ശിവഗിരിമഠം മതപാർലമെന്റും സർവമത സമ്മേളനവും സംഘടിപ്പിച്ചത്. ശ്രീനാരായണഗുരുവിന്റെ ദൈവദശകം പ്രാർത്ഥനയുടെ ഇറ്റാലിയൻ മൊഴിമാറ്റം ആലപിച്ചായിരുന്നു സർവമതസമ്മേളനത്തിന്റെ തുടക്കം.