പോര്‍ച്ചുഗീസിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറായെന്ന വെളിപ്പെടുത്തലുമായി സഹതാരം. സഊദി അറേബ്യന്‍ ക്ലബ്ബായ അല്‍ നാസറിന്റെ താരമായ മുന്‍ ഗോള്‍കീപ്പറാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഒരു അറബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റയല്‍ മാഡ്രിഡിലെ അദ്ദേഹത്തിന്റെ മുന്‍ സാഹതാരങ്ങളായിരുന്ന കരീം ബെന്‍സേമയും മെസ്യുട്ട് ഓസിലും ഇക്കാര്യത്തില്‍ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും വലീദ് വെളിപ്പെടുത്തി.
റൊണാള്‍ഡോ ഇസ്ലാം മതം ഏറെ താത്പര്യമുണ്ടെന്നും മതം മാറ്റത്തെക്കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന്നും വലീദ് വ്യക്തമാക്കുന്നു. ഗോള്‍ ലഭിക്കുമ്പോള്‍ ഗ്രൗണ്ടില്‍ സുജൂദ് ചെയ്യുന്ന രീതിയും റൊണോള്‍ഡോ എടുത്തിട്ടുണ്ട്.
ഇസ്ലാമിന്റെ ചിട്ടങ്ങള്‍ പിന്തുടരണമെന്ന് പലപ്പോഴായി തന്റെ മുസ്ലിം സഹതാരങ്ങളോട് റൊണാള്‍ഡോ പറയാറുണ്ട്. റൊണാള്‍ഡോ യഥാര്‍ത്ഥത്തില്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അദ്ദേഹത്തോട് ഇതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചു. ടീമിലെ ഇസ്ലാം മതത്തില്‍പ്പെട്ട അംഗങ്ങളുമായി വളരെ അടുത്ത ബന്ധം വളര്‍ത്തിയെടുക്കാനും അതുവഴി ഇസ്ലാമിക പാരമ്പര്യങ്ങള്‍ മനസിലാക്കിയെടുക്കാനും റൊണാള്‍ഡോ അതീവ താത്പര്യം കാണിച്ചിട്ടുണ്ട്. പരിശീലന സെഷനുകളില്‍ തന്റെ സഹതാരങ്ങള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ ആവശ്യമായ സമയമുണ്ടെന്ന് അദ്ദേഹം ഉറപ്പാക്കാറുണ്ടായിരുന്നുവെന്നും വലീദ് കൂട്ടിച്ചേര്‍ത്തു.