ആലപ്പുഴ: ഭാര്യയുടെ വീട്ടിൽ വച്ച് യുവാവ്മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ റിമാൻഡ് ചെയ്തു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ വിഷ്ണു(34) മർദനമേറ്റു മരിച്ച കേസിലെ പ്രതികളായ ഭാര്യ ആറാട്ടുപുഴ തറയിൽക്കടവ് തണ്ടാശ്ശേരിൽ വീട്ടിൽ ആതിര (31), ആതിരയുടെ പിതാവിന്റെ സഹോദരങ്ങളായ ബാബുരാജ് (55), പദ്‌മൻ (53), പൊടിമോൻ (51) എന്നിവരെയാണ് ജയിലിൽ അടച്ചത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ചൊവ്വാഴ്ച രാത്രി പത്തോടെ വിഷ്ണുവിനെ ഇവർ മർദിച്ച് കൊന്നെന്നാണ് കേസ്.
കഴിഞ്ഞ ഒന്നരവർഷമായി വിഷ്ണുവും ആതിരയും പിണങ്ങിക്കഴിയുകയായിരുന്നു. ഇവർക്ക് ആറുവയസ്സുള്ള മകനുണ്ട്. അവധിദിവസങ്ങളിൽ വിഷ്‌ണു കുട്ടിയെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോകും. ഇങ്ങനെ കൊണ്ടുപോയ കുട്ടിയെ തിരികെവിടാനെത്തിയപ്പോഴാണ് വിഷ്ണുവും ആതിരയും തമ്മിൽ വഴക്കുണ്ടായത്. തുടർന്ന് ആതിരയും ബന്ധുക്കളും ചേർന്ന് വിഷ്‌ണുവിനെ മർദ്ദിക്കുകയായിരുന്നു.
അമ്മയുടെ കൂടെ നിൽക്കേണ്ടെന്നും അച്ചന്റെ കൂടെ പോവണമെന്ന് കുട്ടി വാശിപിടിച്ചതാണ് തർക്കത്തിന് കാരണമായതെന്ന് പോലിസ് പറഞ്ഞു. തലയ്ക്കടിയേറ്റ് ബോധംപോയ വിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കുട്ടിയുടെ മുന്നിൽ വെച്ചാണ് വിഷ്ണു ആക്രമിക്കപ്പെട്ടത്. കൊലപാതകത്തിനു ദൃക്‌സാക്ഷിയായ മകളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
വിഷ്ണുവിന്റെയും ആതിരയുടെയും പ്രണയവിവാഹമായിരുന്നുവെന്ന് പോലിസ് പറയുന്നു. വിഷ്ണുവിൻ്റെ വീട്ടുകാർ എതിർത്തെങ്കിലും ഒടുവിൽ സമ്മതിച്ചു. പതുക്കെപ്പതുക്കെ നിരന്തര കലഹമായി. ഇടയ്ക്കിടെ ആതിര പിണങ്ങിപ്പോകുമായിരുന്നു. കുട്ടിയെ കൂട്ടാതെയാണ് ആതിര പോയിരുന്നത്. ഒന്നരവർഷമായി രണ്ടുവീട്ടിലായാണ് ഇവർ കഴിയുന്നത്.