എസ് ഡി പി ഐ നേതാവായിരുന്ന അഡ്വ. ഷാൻ വധക്കേസിൽ പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: എസ്ഡിപിഐ നേതാവായിരുന്ന മണ്ണഞ്ചേരി സ്വദേശി അഡ്വ. കെ എസ് ഷാൻ വധക്കേസിൽ പ്രതികളായ 5 പേരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കൃത്യത്തിൽ നേരിട്ട് പങ്കാളികളായ ആർഎസ്എസ്-ബിജെപി പ്രവർത്തകരുടെ ജാമ്യമാണ് റദ്ദാക്കിയത്.

രണ്ടാം പ്രതി വിഷ്ണു‌, മൂന്നാം പ്രതി അഭിമന്യു, നാലാം പ്രതി സനന്ത്, അഞ്ചാം പ്രതി അതുൽ, ആറാം പ്രതി ധനേഷ് എന്നിവരുടെ ജാമ്യമാണ് ഹൈക്കോടതി സിംഗിൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി-3 ആണ് പ്രതികൾക്ക് ജാമ്യം നൽകിയത്.

ചട്ടവിരുദ്ധമായാണ് ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി ജാമ്യം റദ്ദ് ചെയ്യാനുള്ള പ്രോസിക്യൂഷൻ് അപേക്ഷ അഡീ. സെഷൻസ് കോടതി ജഡ്‌ജി റോയ് വർഗീസ് തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് വിധി.

2021 ഡിസംബർ 18നു വൈകുന്നേരം ഏഴരയോടെ മണ്ണഞ്ചേരിയിൽ വെച്ചാണ് എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാനെ ആക്രമിച്ചത്. മണ്ണഞ്ചേരി പൊന്നാടുള്ള വീട്ടിലേക്ക് സ്കൂകൂട്ടറിൽ പോകുമ്പോൾ കാറിലെത്തിയ സംഘം ഷാനെ വെട്ടിവീഴ്ത്തുകയായിരുന്നു. നാൽപ്പതിലധികം വെട്ടേറ്റ ഷാനിന്റെ കഴുത്തിനേറ്റ വെട്ടായിരുന്നു മരണകാരണം.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *