സൈഫ് അലി ഖാനെ കുത്തിയ പ്രതിക്കുവേണ്ടി കോടതിയിലെത്തിയത് രണ്ട് അഭിഭാഷകർ

മുംബൈ : നടൻ സൈഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകാൻ അഭിഭാഷകർ തമ്മിൽ തർക്കം. കുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ ബാന്ദ്രയിലെ കോടതിമുറിയിൽ ഹാജരാക്കിയപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ജനുവരി 16 ന് പുലർച്ചെയാണ് ബോളിവുഡ് താരത്തിന്റെ ബാന്ദ്രയിലെ വീട്ടിൽ മോഷണ ശ്രമത്തിനിടയിൽ സൈഫ് അലിഖാനെ കുത്തേൽക്കുന്നത്. സംഭവത്തിൽ മുഹമ്മദ് ഷരീഫുൾ ഇസ്‍ലാം ഷെഹ്സാദിനെ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതി നടപടികൾക്കായി പ്രതിയെ കോടതിയിൽ എത്തിച്ചപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കിയതോടെ വാദിക്കാൻ ഒരു അഭിഭാഷകൻ മുന്നോട്ടുവന്നു. പ്രതിയെക്കൊണ്ട് വക്കാലത്തിൽ ഒപ്പിടിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മറ്റൊരു അഭിഭാഷകനും വക്കാലത്തുമായി രംഗത്തെത്തിയത്. ഇതോടെ, പ്രതിക്കുവേണ്ടി ആര് ഹാജരാകുമെന്ന ആശയകുഴപ്പമുണ്ടായി. തുടർന്ന് രണ്ട് പേരോടും ഷെഹ്‌സാദിനെ പ്രതിനിധീകരിക്കാൻ മജിസ്‌ട്രേറ്റ് നിർദ്ദേശിച്ചു. ഇവരും സമ്മതിക്കുകയും ചെയ്തു. കോടതി ഷെഹ്‌സാദിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

വ്യാഴാഴ്ച്ച പുലർച്ചെ രണ്ടരയോടെയാണ് ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ വെച്ച് നടൻ ആക്രമിക്കപ്പെടുന്നത്. മോഷണശ്രമത്തിനിടെ മോഷ്ടാവുമായുണ്ടായ മൽപിടിത്തത്തിൽ താരത്തിന് കുത്തേറ്റുവെന്നായിരുന്നു റിപ്പോർട്ടുകൾ. ആറു കുത്തുകളാണ് ഏറ്റത്. അതിൽ രണ്ടെണ്ണം ആഴത്തിലുള്ളതും ഒരു മുറിവ് നട്ടെല്ലിനോട് ചേർന്നുമായിരുന്നു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *