വയനാട് വെള്ളമുണ്ടയിൽ ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന് കഷ്ണങ്ങളാക്കി ; മൃതദേഹം ഉപേക്ഷിക്കവേ പ്രതിയെ അറസ്റ്റ് ചെയ്തു

മാനന്തവാടി : വയനാട് തൊണ്ടർനാട് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ബാഗിലാക്കിയ സുഹൃത്ത് പിടിയിൽ. യുപി സ്വദേശി മുഖീബ് ആണ് കൊല്ലപ്പെട്ടത്. പ്രതി യുപി സ്വദേശി തന്നെയായ മുഹമ്മദ് ആരിഫ് പിടിയിലായി. മുഖീബിന് ഒപ്പമുണ്ടായിരുന്ന മറ്റൊരു ഇതര സംസ്ഥാന തൊഴിലാളി തന്നെയാണ് കൊലപാതകം നടത്തിയത്. മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച നിലയിലാണ് കണ്ടെത്തിയത്. ബാഗിലാക്കിയ നിലയിൽ മൂളിത്തോട് പാലത്തിനടിയിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹം ബാഗിലാക്കി എറിയുന്നത് കണ്ട് ഓട്ടോ തൊഴിലാളിയാണ് പോലീസിന് വിവരം നൽകിയത്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *