കോഴിക്കോട്: ഗവ. ലോ കോളജ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഫെബ്രുവരി 24നാണ് തൃശൂർ സ്വദേശിനിയും രണ്ടാം വർഷ എൽ.എൽ.Бി വിദ്യാർത്ഥിനിയുമായ മൗസ മെഹ്‌റിസിനെ (21) മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കോവൂർ ബൈപാസിലെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു. ഒപ്പം താമസിക്കുന്ന വിദ്യാർത്ഥി മുറിയിലെത്തിയപ്പോഴാണ് മൗസയെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്നുണ്ടായ അന്വേഷണത്തിൽ തൃശൂർ സ്വദേശിയായ യുവാവിന്റെ പങ്ക് കണ്ടെത്തി. ലോ കോളജിന് സമീപത്തെ കടയിൽ പാർട്ട് ടൈം ജോലിക്കിടെ ഇവർ പരിചയപ്പെട്ടതായും, യുവാവ് വിവാഹിതനാണെന്ന് മൗസ് പിന്നീട് അറിയാൻ ഇടയായതായും സംശയിക്കപ്പെടുന്നു. ഇതേ തുടർന്നുണ്ടായ മാനസിക സമ്മർദം ആത്മഹത്യക്ക് കാരണമായിരിക്കാമെന്ന് പോലീസ് നിഗമനം.