കൊണ്ടോട്ടി: കരിപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അയനിക്കാട് നിന്നും വൻ എം.ഡി.എം.എ. ശേഖരം പിടികൂടി. രണ്ടു ദിവസം മുന്നെ കൊച്ചി മട്ടാഞ്ചേരി പോലീസ് ലഹരികേസുമായി ബന്ധപ്പെട്ട് പിടിയിലായിരുന്ന പ്രതി കരിപ്പൂർ അയനിക്കാട് മുക്കൂട് സ്വദേശി മുള്ള മടക്കൽ ആഷിഖ് പി. എന്നയാളെയാണ് 1598 ഗ്രാം എം.ഡി.എം.എ.യുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഏകദേശം 65 ലക്ഷത്തോളം രൂപ വില വരും.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ആഷിഖിന്റെ പേരിൽ ഒമാനിൽ നിന്നും ഒരു പാർസൽ വന്നിട്ടുണ്ടെന്ന ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് ഇന്ന് (തിങ്കൾ ) പുലർച്ചെ കരിപ്പൂർ പോലീസും ഡാൻസാഫ് സ്ക്വാഡും പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ. പിടിച്ചെടുത്തത്.
കൊണ്ടോട്ടി പോലീസ് എസ്.ഐ. ജീസിൽ , ഡാൻസ് സാഫ് സ്ക്വാഡ് അംഗങ്ങളായ സഞ്ജീവ്, രതീഷ് ഒളിയൻ, മുഹമ്മദ് മുസ്ഥഫ, സതീഷ് , കുണ്ടോട്ടി സ്റ്റേഷനിലെ ശുഭ, അജിത്, അബ്ദുല്ല ബാബു എന്നിവരുടെ നേത്രത്വത്തിലാണ് മയക്ക് മരുന്ന് പിടിച്ചെടുത്തത്.
ഒമാൻ കേന്ദ്രീകരിച്ച് വൻ മയക്ക് മരുന്ന് മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും ഒമാനിൽ നിന്നാണ് കേരളത്തിലേക്ക് മയക്ക് മരുന്ന് പാർസൽ വഴി എത്തിച്ച് കൊണ്ടിരിക്കുന്നതെന്നും കഴിഞ്ഞ ദിവസം ഒരു പ്രവാസിയുടെ വീഡിയോ ഇറങ്ങിയിരുന്നു.
റിപ്പോർട്ട്:-അഷ്റഫ് കളത്തിങ്ങൽ പാറ