കൊല്ലം: കൊല്ലം നഗരത്തില്‍ ഇന്നലെ എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഒളിപ്പിച്ച നിലയില്‍ കൂടുതല്‍ ലഹരി വസ്തുക്കള്‍ കണ്ടെത്തി. അഞ്ചാലമൂട് സ്വദേശിനി അനില രവീന്ദ്രനെ ദേഹപരിശോധന നടത്തിയപ്പോഴാണ് വീണ്ടും എംഡിഎംഎ കണ്ടെത്തിയത്. വൈദ്യ പരിശോധനയില്‍ 46 ഗ്രാം എംഡിഎംഎയാണ് അനിലയുടെ സ്വകാര്യഭാഗത്തുനിന്ന് പിടികൂടിയത്. പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി. ജനനേന്ദ്രിയത്തില്‍ പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചാണ് എംഡിഎംഎ പുറത്തെടുത്തത്. ഇവരില്‍നിന്ന് 50 ഗ്രാം എംഡിഎംഎ നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍പരിശോധനയിലാണ് വീണ്ടും കണ്ടെടുത്തത്.
ബെംഗളൂരുവില്‍ നിന്നും കൊല്ലത്തേക്ക് എംഡിഎംഎയുമായെത്തിയ യുവതിയെ ശക്തികുളങ്ങര പൊലീസും സിറ്റി ഡാന്‍സാഫ് ടീമും ചേര്‍ന്ന് സാഹസികമായാണ് പിടികൂടിയത്. അഞ്ചാലുംമൂട് സ്വദേശിനി അനിലാ രവീന്ദ്രനെ ഡാന്‍സാഫ് സംഘംവും ശക്തികുളങ്ങര പോവീസും സംയുക്തമായി നടത്തി റെയ്ഡിനൊടുവില്‍ അറസ്റ്റ് ചെയ്തത്.
കര്‍ണാടകയില്‍നിന്നും എത്തിക്കുന്ന ലഹരി മരുന്ന് കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണ് അനില രവീന്ദ്രന്‍ എന്നാണ് വിവരം. ഇത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്. കൊല്ലം എസിപി ഷരീഫിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായിട്ടായിരുന്നു പരിശോധനകള്‍. വൈകീട്ട് അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപത്തുവെച്ച് യുവതിയുടെ കാര്‍ കണ്ടെങ്കിലും പോലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന് കാറിനെ പിന്തുടര്‍ന്ന പൊലീസ് സാഹസികമായി വാഹനം വളഞ്ഞ് യുവതിയെ പിടികൂടുകയായിരുന്നു. കാറില്‍ പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കണ്ടെത്തിയത്.
യുവതി നേരത്തെയും എംഡിഎംഎ കേസില്‍ പ്രതിയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.









