കരിപ്പൂരിൽ നിന്നും അമിതചാർജ്ജ്: ഇ.ടി.യും രാഘവനും മന്ത്രി കിരൺ റിജ്ജുവിനെ കണ്ടു; എയർ ഇന്ത്യയോട് വിശദീകരണം തേടുമെന്ന് മന്ത്രി

ന്യൂഡൽഹി: കരിപ്പൂരിൽ നിന്നുമുള്ള ഹജ്ജ് യാത്രക്കാരിൽ നിന്നും അമിത ടിക്കറ്റ് ചാർജ്ജ് ഈടാക്കുന്ന എയർ ഇന്ത്യയുടെ നപടി തിരുത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് എം.പി.മാരായ ഇ.ടി.മുഹമ്മദ് ബഷീറും എം.കെ.രാഘവനും കേന്ദ്ര ന്യൂനപക്ഷ – ഹജ്ജ് വകുപ്പ് മന്ത്രി കിരൺ റിജ്ജു, സിവിൽ വ്യാമയാന സെക്രട്ടറി എന്നിവരെ കണ്ട് നിവേദനം സമർപ്പിച്ചു. ലോക്സഭയിൽ പലതവണ വിഷയം ഉന്നയിച്ചിരുന്നു. സുപ്രീം കോടതിയും ഈ വിഷയത്തിൽ വ്യാമയാന വകുപ്പ് ഇടപെടണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.
എം.പി.മാർ ഉന്നയിച്ച കാര്യങ്ങൾ ന്യായമാണെന്ന് മന്ത്രി കിരൺ റിജ്ജുവിനും വ്യാമയാന സെക്രട്ടറിക്കും ബോധ്യപ്പെട്ടുവെന്നും എയർ ഇന്ത്യയോട് വിശദീകരണം തേടുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ടെന്നും ഇ.ടി.മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു. കരിപ്പൂരിലെ ഈ കടുത്ത അനീതി ഉടൻ അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും ഇത് അനാവശ്യമായി നീട്ടി കൊണ്ടുപോവുന്നത് ശരിയല്ലെന്നും ഇ.ടി.യും രാഘവനും പറഞ്ഞു.

റിപ്പോർട്ട്:-അഷ്റഫ് കളത്തിങ്ങൽ പാറ

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *