ഗതാഗത നിരോധനം

തിരൂർ : പനമ്പാലം പാലം പദ്ധതിയുടെ ബാക്കിയുള്ള പ്രവൃത്തികൾ അടിയന്തിരമായിപൂർത്തീകരിക്കേണ്ടതിനാൽ പ്രസ്തുത റോഡിലൂടെയുള്ള 2024 സെപ്റ്റംബർ മാസം 18-ാ0 (18/09/2024) തിയ്യതി മുതൽ 30 ദിവസത്തേക്ക് നിരോധിച്ചിരിക്കുന്നു. ഗതാഗത നിയന്ത്രണ കാലയളവിൽ വൈലത്തൂർ-മീശപ്പടി റോഡ് ഉപയോഗപ്പെടുത്തുക. തിരൂരിൽ നിന്നും പനമ്പാലം വഴി സർവീസ് നടത്തുന്ന ബസുകളും വൈലത്തൂർ-മീശപ്പടി റോഡ് ഉപയോഗിച്ച് സർവീസ് നടത്തേണ്ടതാണ്. ഇരിങ്ങാവൂർ, കടുങ്ങാത്തുകുണ്ട് ഭാഗത്തു നിന്നും വരുന്ന ബസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും മീശപ്പടിയിൽ നിന്നും വഴി തിരിഞ്ഞു വൈലത്തൂർ-മീശപ്പടി റോഡ് വഴി പോകേണ്ടതാണ്. പനമ്പാലം-മായിനങ്ങാടി റോഡ് മുഖേന പനമ്പാലം വഴി തിരുരിലേക്കുള്ള ഗതാഗതം തടസപ്പെടുന്ന സാഹചര്യത്തിൽ ചെറുവാഹനങ്ങൾ തലക്കടത്തൂർ- വാണിയന്നൂർ റോഡ് ഉപയോഗപ്പെടുത്താവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *