വിഷ പാമ്പുകളുടെ ഇണചേരല്‍ സമയം; 

നവംബര്‍ മുതല്‍ ജനുവരി വരെയാണ് വിഷ പാമ്പുകളുടെ ഇണചേരല്‍ സമയം. അതിനാല്‍ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് വാവ സുരേഷ്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

വിഷ പാമ്പുകളായ അണലിയും മൂര്‍ഖന്‍ പാമ്പും മറ്റും ഇണചേരുന്ന സമയമാണിത്. ഈ സമയങ്ങളില്‍ പാമ്പുകള്‍ നമ്മുടെ വീട്ടുപരിസരത്തും മറ്റും കൂടുതലായി കാണപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇവ നമ്മുടെ പരിസരത്ത് എത്താതെ സൂക്ഷിക്കണമെന്ന് വാവ സുരേഷ് പറയുന്നു.

📍ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

● വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

● ഉപയോഗശൂന്യമായ വസ്തുക്കളും ചപ്പുചവറുകളും വീടിനു സമീപം കൂട്ടിയിടരുത്.

● പാദരക്ഷകളും ഷൂസും ഹെല്‍മറ്റും ധരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

● പാദരക്ഷകള്‍ വീടിനോടു ചേര്‍ന്ന് കൂട്ടിയിടരുത്.

● വീടിന്റെ പരിസരത്ത് വിറകുകള്‍ കൂട്ടിയിടരുത്. വിറകുകള്‍ ചാരിവയ്ക്കാന്‍ ശ്രദ്ധിക്കണം.

● നായ, പൂച്ച, കാക്ക എന്നിവ പ്രത്യേക ശബ്ദം പുറപ്പെടുവിച്ചാലോ എന്തിനെയെങ്കിലും സൂക്ഷ്മമായി നിരീക്ഷിക്കുന്നത് കണ്ടാലോ ശ്രദ്ധിക്കാം.

● സന്ധ്യാസമയങ്ങളില്‍ പുറത്തേക്ക് കാലിട്ടിരിക്കുകയോ മുന്‍വാതിലുകളും പിന്‍വാതിലുകളും തുറന്നിടുകയോ ചെയ്യരുത്.

● പുലര്‍ച്ചെയും സന്ധ്യാസമയങ്ങളിലും കാല്‍നടയായി സഞ്ചരിക്കുന്നവര്‍ നിലത്ത് അമര്‍ത്തി ചവിട്ടി ശബ്ദമുണ്ടാക്കി നടക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *