പെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിൽ രണ്ടിടങ്ങളിലായി പിതാവും മകനും ഉൾപ്പെടെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. പാറക്കണ്ണിയിലാണ് പിതാവും മകനും മോട്ടോർ പുരയിൽ ഷോക്കേറ്റു മരിച്ചത്. ഒടമലയിൽ അയൽ വീട്ടിൽ ചക്ക ഇടുമ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവും മരിച്ചു.
ആലിപ്പറമ്പ് പാറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ് (50), മകൻ മുഹമ്മദ് അമീൻ (18) എന്നിവരാണ് മരിച്ചത്. വയലിലെ മോട്ടർ പുരയിലാണ് ഷോക്കേറ്റത്. പിതാവിനെ അന്വേഷിചെത്തിയ മകനും അപകടത്തിൽ പെട്ടതായാണ് വിവരം. ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
ഒടമലയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. പടിഞ്ഞാറെകുളമ്പ് വട്ടപ്പറമ്പിൽ ഉണ്ണീൻകുട്ടിയുടെ മകൻ കുഞ്ഞിമുഹമ്മദ് (42) ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ 9:30ഓടെയാണ് സംഭവം. അയൽ വീട്ടിലെ പ്ലാവിൽ ചക്ക പറിക്കുമ്പോൾ ഇലക്ട്രിക് ലൈൻ കമ്പിയിൽ തട്ടുകയായിരുന്നു.
ഉടനെ പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖദീജയാണ് മാതാവ്’. ഭാര്യ: അസ്മ. മക്കൾ: നാദിയ(14), മുസ്‌തഫ (7), സൻഹ (5), ഒന്നര മാസമായ പെൺകുട്ടിയുമുണ്ട്.









