തിരൂർ : പച്ചാട്ടിരിയിൽ അഞ്ച് വയസുകാരിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പച്ചാട്ടിരി ഇടിയാട്ട് ക്ഷേത്രത്തിന് സമീപത്തെ ഇടിയാട്ട് പറമ്പിൽ പ്രബിലാഷ് – ലിജി ദമ്പതികളുടെ മകൾ ശിവാനിയെയാണ് ഇടിയാട്ട് വിഷ്ണുക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെ സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരി: ശീതൾ.









