തൃശൂർ: ചേലക്കരയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചേലക്കര എസ്.എം.ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും ചേലക്കര ചീപ്പാറ വീട്ടിൽ സിയാദ്-സാജിത ദമ്പതികളുടെ മകനുമായ ആസിം സിയാദി (10) നെയാണ് ഇന്നലെ രാത്രി വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടനെ ചേലക്കര താലൂക്ക് ആശുപത്രിയിലും ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചതായി ചേലക്കര പോലീസ് അറിയിച്ചു.
സ്കൂളിൽ നിന്നും നേരം വൈകിവന്നത് ചോദിച്ചത് ഇഷ്ടമായില്ലെന്നും ഇതിലുള്ള മനോവിഷമമാകാം കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പറയുന്നു.