തിരൂർ: പ്രവാസി വ്യവസായിയും പൗരപ്രമുഖനുമായിരുന്ന തലക്കടത്തൂർ മുത്താണിക്കാട്ട് അബ്ദുൽ ഹമീദ് എന്ന ബാവ ഹാജി(72) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, മഅ്ദിൻ അക്കാദമി ട്രഷറർ, ഖത്തർ ഐ. സി.എഫ് മുൻ നാഷണൽ ട്രഷറർ, തിരൂർ എം.ഇ. ടി മാനേജിങ്ങ് കമ്മിറ്റി അംഗവും നിരവധി സ്ഥാപനങ്ങളുടെ ഭരവാഹിയുമായിരുന്നു.
ഭാര്യ: റുഖിയ. മക്കൾ: ഫൈസൽ, ഫാറൂഖ്, ഫസലുറഹ്‌മാൻ, ഫൗസിയ, ഫൈറുന്നിസ.
മരുമക്കൾ: ലിയാഖത് അലി, ഹംസ, സൗദ, ഫസീല, ആമിന ഇഫ്റത്. ഖബറടക്കം ഇന്ന്(ബുധൻ) രാവിലെ 10ന് തലക്കടത്തൂർ ജുമുഅ മസ്‌ജിദ് ഖബർസ്ഥാനിൽ.









