കൽപ്പറ്റ: പനി ബാധിച്ച് ചികിൽസയിലായിരുന്ന നവവധു മരിച്ചു. വയനാട് അഞ്ചുകുന്ന് സ്വദേശിനി ഷഹാന(21)യാണ് ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. ഇക്കഴിഞ്ഞ 11നാണ് വൈത്തിരി സ്വദേശി അർഷാദുമായി നികാഹ് കഴിഞ്ഞത്.
വിവാഹത്തലേന്ന് ചെറിയ പനി ബാധിച്ചിരുന്നു ശഹാനയ്ക്ക്.
പനി കാരണം ചികിൽസ തേടിയപ്പോൾ വിദഗ്ധ ചികിൽസയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.
അഞ്ചുകുന്ന് കവുങ്ങത്തൊടി മമ്മുട്ടി- ജുബൈരിയ ദമ്പതികളുടെ മകളാണ്. ഖബറടക്കം ഇന്ന് വെകീട്ട് അഞ്ചുകുന്നിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.









