കോതപറമ്പ് : അഹമ്മദ് കടവത്ത് സിറാജിന്റെ മകൻ അബിൻ റോഷൻ (12) ആണ് മരണപ്പെട്ടത്. വാടിക്കൽ പി.കെ.ടി.പി.എം സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. കൂട്ടുകാരുമൊത്ത് കോത പറമ്പ് ഭാഗത്ത് കടലിൽ കുളിക്കാനിറങ്ങിയതിനെ തുടർന്ന് തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആറ് മണിയോടെ മൃതദേഹം കണ്ടെത്തി. ഖബറടക്കം വ്യാഴാഴ്ച കൂട്ടായി റാത്തീബ് പള്ളിയിൽ നടക്കും.









