എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ ഹൃദയാഘാതം, മഞ്ചേരി സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ: വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേ മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി. മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി അബ്‌ദുൽ റഹ്മാൻ പൂഴിക്കുത്താണ് നിര്യാതനായത്. ഉച്ചക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് തിരിക്കുന്നതിനായി എയർപോർട്ടിലേക്ക് പോകുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയും തുടർന്ന് ഷറഫിയയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല. അനന്തര നടപടി ക്രമങ്ങൾക്കായി ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് കൂടെയുണ്ട്.

 

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *