മൂന്നിയൂരിലെ കോൺഗ്രസ് നേതാവ് സൈതു മദ്രാസിൽ വച്ച് മരണപ്പെട്ടു.

മൂന്നിയൂർ: മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹംസ എന്നവരുടെ മകനും മൂന്നിയൂരിലെ കോൺഗ്രസ് നേതാവുമായ പി.പി. സൈദ് ചെന്നൈയിൽ വെച്ച് ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ചെന്നൈയിൽ ബിസിനസ്സുകാരനായിരുന്നു. മൂന്നിയൂർ മണ്ഡലം 18-ാം വാർഡ് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ടും നാട്ടിലെ മത-സാമൂഹ്യ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്നു.മുൻ മൂന്നിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ടായിരുന്നു.

മാതാവ്: പരേതയായ ഖദീജ.
ഭാര്യ: നുസ്രത്ത് . മക്കൾ: ഫാത്തിമ സൻ ഹ (10), മുഹമ്മദ് സൻ ഹ (4).
സഹോദരങ്ങൾ: അബ്ദുൽ റഷീദ്, മുഹമ്മദ് മുസ്തഫ, കോയമോൻ, മുഹമ്മദ് ഷാഫി, സുഹ്റാബി, സഹീറ, ഹസീന. ചെന്നൈ രാമചന്ദ്ര ആശുപത്രിയിയിലുള്ള മൃതദേഹം നാളെ (തിങ്കൾ ) രാവിലെ നാട്ടിൽ കൊണ്ട് വന്ന് ബമ്പറടക്കും.

റിപ്പോർട്ട്:-അഷ്റഫ് കളത്തിങ്ങൽ പാറ

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *