വനിതാ ലീഗ് സംസ്ഥാന ട്രഷറര്‍ വി വി നസീമ ടീച്ചര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: വനിതാ ലീഗ് സംസ്ഥാന ട്രഷററും കേരള അറബിക് ടീച്ചര്‍ഴ്‌സ് ഫെഡറഷന്‍ സംസ്ഥാന ചെയര്‍ പെഴ്‌സനും അജാനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശിനി വി വി നസീമ ടീച്ചര്‍ അന്തരിച്ചു.

കൊളവയല്‍ സ്വദേശിനിയാണ്. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്‌ച രാവിലെ കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു വിടവാങ്ങിയത്.

കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ (KATF) സംസ്ഥാന ചെയർപേഴ്സൻ കൂടിയായിരുന്നു. കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയർസെകൻഡറി സ്‌കൂളില്‍ അധ്യാപികയായും സേവനനുഷ്ടിച്ചിട്ടുണ്ട്. നേരത്തെ വനിതാ ലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുള്ള നസീമ ടീച്ചർ മുസ്ലിം ലീഗിന്റെ കരുത്തുറ്റ വനിതാ മുഖങ്ങളിലൊരാളായിരുന്നു.

കഴിഞ്ഞ വർഷമാണ് സുഹറ മംബാട് പ്രസിഡന്റായും അഡ്വ. പി കുല്‍സു ജനറല്‍ സെക്രട്ടറിയുമായുള്ള വനിതാ ലീഗ് സംസ്ഥാന കമിറ്റിയില്‍ ട്രഷററായി നസീമ ടീച്ചറെ തിരഞ്ഞെടുത്തത്. മരണ വിവരമറിഞ്ഞ് പ്രമുഖ ലീഗ് നേതാക്കള്‍ അനുശോചിച്ചു. ഭർത്താവ്: മുഹമ്മദ് കുഞ്ഞി. മക്കള്‍: മൻസൂർ (വിദ്യാർത്ഥി), നസ്രി. മരുമകൻ: നൗശാദ്. സഹോദരങ്ങള്‍. അബ്ദുല്‍ സലാം, അബ്ദുല്‍ നാസർ, ബശീർ, മറിയം, സഫിയ, നഫീസ, മൈമൂന, ഫൗസിയ, പരേതനായ കുഞ്ഞബ്ദുല്ല

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *