നിസ്വാർത്ഥ സേവകൻ വിടവാങ്ങി.

മൂന്നിയൂർ:സുന്നി സംഘടനാ വീഥിയിലെ നിറസാന്നിദ്ധ്യമായിരുന്നു ഇന്ന് പുലർച്ചെ വിടപറഞ്ഞ മൂന്നിയൂർ കുണ്ടംകടവ് മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി പാലത്തിങ്ങൽ അബൂബക്കർ മുസ്‌ലിയാർ എന്ന കുഞ്ഞിപ്പ മുസ്ലിയാർ. സുന്നി വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന മേഖലയിൽ സജീവമായ കുഞ്ഞിപ്പ മുസ്‌ലിയാരുടെജീവിതം നാല് പതിറ്റാണ്ടോളം പള്ളി-മദ്രസ രംഗത്തു സേവനനിരതമായിരുന്നു. നല്ലൊരു കലാകാരൻകൂടിയായിരുന്ന കുഞ്ഞിപ്പ മുസ്‌ലിയാർ ചുവരെഴുത്തിലൂടെയും, ബോർഡ്‌ എഴുത്തിലൂടെയും തന്റെ വൈദഗ്ദ്ധ്യം പലപ്പോഴായി പ്രകടിപ്പിച്ചിട്ടുണ്ട്.

നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മർഹൂം വി പി ഹംസ മുസ്‌ലിയാർ, മൂന്നിയൂർ ഹംസ ഫൈസി, മർഹൂം തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ എന്നിവരുടെ ദർസുകളിലാണ് പഠനം പൂർത്തീകരിച്ചത്.
കുണ്ടംകടവ് മഹല്ല് ഹയാത്തുൽ ഇസ്‌ലാം സംഘം മുൻ പ്രസിഡന്റ് ആയിരുന്ന അദ്ദേഹം നിലവിൽ കമ്മിറ്റിയുടെ സെക്രട്ടറിമാരിൽ ഒരാളാണ്.

റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *