പരപ്പനങ്ങാടി സ്വദേശി ട്രെയ്നിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു.

പരപ്പനങ്ങാടി : ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന പരപ്പനങ്ങാടി സ്വദേശി ട്രെയ്നിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങൽ കൊട്ടന്തലജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കൂളത്ത് ഹസ്സൻ (62) ആണ് മരിച്ചത്.

ജോലിസ്ഥലമായ ചെന്നൈയിൽ നിന്ന് ഇന്ന് ഉച്ചയോടെ പുറപ്പെട്ട ട്രെയ്നിൽ വനജ ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മരണം.

ഉടനെ റെയിൽവെ സുരക്ഷ ഉദ്യോഗസ്ഥർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

ഭാര്യ: നഫീസ.
മക്കൾ: ഷമീം, റാബിയ, ഫാത്തിമ.
മരുമക്കൾ:
സത്താർ, നാസർ, സുമയ്യ.

കബറടക്കം നാളെ രാവിലെ പലത്തിങ്ങൽ കൊട്ടംന്തല ജുമ മസ്ജിദ് ഖബർസ്ഥാനിൽ.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *