തിരുവമ്പാടി: കക്കാടംപോയിലിലെ റിസോർട്ടിലെ പൂളിൽ മുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം പഴമള്ളൂർ അഷ്മിൽ ആണ് മരണപ്പെട്ടത്. അപകടം നടന്ന ഉടൻ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുക യായിരുന്നു
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.