മലപ്പുറം: ഡിവൈഎഫ്ഐയുടെ പോർക്ക് ചാലഞ്ചുമായി ബന്ധപ്പെട്ട് ഉയർത്തുന്ന വിമർശനങ്ങൾക്ക് മുസ്‌ലിം ലീഗിനേയും ജമാഅത്ത് ഇസ്‌ലാമിയെയും ഉന്നമിട്ട് ഇടത് എംഎൽഎ കെ.ടി.ജലീൽ. പോർക്ക് ചാലഞ്ച് നടത്തി പണം സ്വരൂപിച്ച് ദുരിതബാധിതർക്ക് നൽകുന്നതിനെ എതിർക്കുന്ന ലീഗുകാരും ജമാഅത്തെ ഇസ്ലാമിക്കാരും എന്തുകൊണ്ട് പലിശ സ്ഥാപനങ്ങൾ കൊടുക്കുന്ന പണം ദുരിതബാധിതർക്ക് വേണ്ട എന്ന് പറയാത്തത് എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
ഡി.വൈ.എഫ്.ഐ ഏതെങ്കിലും പ്രത്യേക മതവിശ്വാസത്തോട് ചേർന്നു നിൽക്കുന്ന സംഘടനയല്ല. അതിൽ പന്നിയിറച്ചി കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. പലിശ വാങ്ങുന്നവരും വാങ്ങാത്തവരുമുണ്ട്. ബീഫ് ചാലഞ്ചും പോർക്ക് ചാലഞ്ചും ഡി.വൈ.എഫ്.ഐക്ക് ഒരുപോലെയാണ്. ബീഫ് കഴിക്കുന്നവനെ തല്ലിക്കൊല്ലണമെന്ന് പറയുന്നതും പന്നിയിറച്ചി കഴിക്കുന്നവരെ വെറുക്കണമെന്ന് പറയുന്നതും തമ്മിൽ എന്തു വ്യത്യാസം? ഇടതുപക്ഷത്തിന് മതമില്ല. എല്ലാമതക്കാരെയും അത് ഉൾകൊള്ളുന്നുവെന്നുമാണ്
അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.









