പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റി അംഗവും മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിയെ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കി. ഇതോടെ പി കെ ശശി സിപിഐഎമ്മിന്റെ പ്രാഥമിക അംഗം മാത്രമായി. ഇന്ന് ചേര്‍ന്ന പാലക്കാട് ജില്ലാ കമ്മറ്റിയിലാണ് ശശിക്കെതിരെ നടപടി തീരുമാനിച്ചത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പാര്‍ട്ടി സമ്മേളനത്തിന്റെ പണപിരിവിന്റെ കണക്ക് അവതരിപ്പിച്ചില്ല, സഹകരണ സ്ഥാപനത്തെ കൊണ്ട് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഓഹരി എടുപ്പിച്ചു തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് ശശിക്കെതിരെ നടപടി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റി പിരിച്ചു വിടുകയും ചെയ്തു.
മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ടില്‍ തിരിമറി നടത്തിയെന്നാണ് പി കെ ശശിക്കെതിരെ പാര്‍ട്ടിയില്‍ ഉയര്‍ന്ന ആരോപണം. പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആരോപണം സംബന്ധിച്ച് അന്വേഷിച്ചത്. പികെ ശശി അദ്ധ്യക്ഷനായ യുണിവേഴ്‌സല്‍ കോളേജ് നിയമനത്തിലും ക്രമക്കേടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് വിവരം.
കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള സാധ്യതയേറെയാണ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം ശശിക്ക് മണ്ണാര്‍ക്കാട് ഏരിയാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ട്.