മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം; സുരേഷ്‌ ഗോപിക്കെതിരെ അന്വേഷണം

മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. തൃശൂർ രാമനിലയത്തിൽ നടന്ന സംഭവത്തിൽ ആണ് അന്വേഷണം. മുൻ എംഎൽഎ അനിൽ അക്കര നൽകിയ പരാതിയിലാണ് അന്വേഷണം. തൃശ്ശൂർ എസിപിയുടെ നേതൃത്വത്തിൽ ആണ് അന്വേഷണം നടത്തുന്നത്.പരാതിയിൽ തൃശൂർ പൊലീസ് നാളെ അനിൽ അക്കരയുടെ മൊഴി രേഖപെടുത്തും.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ സുരേഷ്‌ഗോപി മാധ്യമപ്രവർത്തകരെ തള്ളിമാറ്റുകയായിരുന്നു. ‘എന്റെ വഴി എന്റെ അവകാശമാണെന്ന്’ പറഞ്ഞ ശേഷം ക്ഷുഭിതനായി കാറിൽ കയറി പോകുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് കോടതി തീരുമാനിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. അമ്മ അസോസിയേഷനിൽ നിന്ന് ഇറങ്ങി വരുമ്പോഴാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമങ്ങൾക്കെതിരെയും സുരേഷ്‌ഗോപി വിമർശനം ഉയർത്തിയിരുന്നു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *