പാലക്കാട് ഉപതിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

പാലക്കാട്: പാലക്കാട് നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്‌റുടെ ചേംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഉപതിരഞ്ഞെടുപ്പ് വരണാധികാരി പാലക്കാട് ആര്‍.ഡി.ഒ എസ്.ശ്രീജിത്ത്, ഉപവരണാധികാരി ആര്‍.ഡി.ഒ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ബിന്ദു ജബ്ബാര്‍ എന്നിവര്‍ ആയിരിക്കുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര യോഗത്തില്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വകുപ്പ്തല പരിപാടികളില്‍ പങ്കെടുക്കുന്നതിന് ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും പെരുമാറ്റചട്ടം പ്രകാരം നിയന്ത്രണങ്ങളുണ്ടെന്നും പെരുമാറ്റചട്ടം ജില്ലയൊട്ടാകെ ബാധകമാണെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്.സജീദ്, ആര്‍.ഡി.ഒ എസ്.ശ്രീജിത്ത്,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *