വയനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചരണം മുറുകുന്നതിനിടെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി 23ന് വയനാട്ടിലെത്തും. മണ്ഡലത്തിലെത്തി പത്രിക സമര്‍പ്പിക്കുന്ന പ്രിയങ്ക23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം നടത്തുകയും ചെയ്യും. നിലവില്‍ രണ്ടാം ഘട്ട പ്രചരണത്തിലേക്ക് കടക്കുകയാണ് യുഡിഎഫ്. പഞ്ചായത്ത് തല കൺവെൻഷനുകൾ തുടക്കമിട്ടിട്ടുണ്ട്. അഞ്ചു ലക്ഷം ഭൂരിപക്ഷം മുന്നിൽ കണ്ടാണ് പ്രവർത്തനം. പ്രിയങ്ക കൂടി എത്തുന്നതോടെ റോഡ് ഷോകളും ആരംഭിക്കും.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
23 മുതല്‍ പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പ്രചാരണം നടത്തും
അതേസമയം, എൽഡിഎഫ് സ്ഥാനാർഥിയെ കൂടി പ്രഖ്യാപിച്ചതോടെ വയനാട്ടിൽ പ്രചരണം മുറുകുകയാണ്. കൺവെൻഷനുകൾ സംഘടിപ്പിച്ച് മുന്നണികൾ സജീവമായി തുടങ്ങി. എൻഡിഎ സ്ഥാനാർഥിയെ ഉടന്‍ പ്രഖ്യാപിച്ചേക്കും.എ.പി അബ്ദുള്ള കുട്ടി, ശോഭാ സുരേന്ദ്രൻ തുടങ്ങിയവരുടെ പേരുകളാണ് ഒടുവിലും പരിഗണനയിലുള്ളത്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി നാളെ മണ്ഡലത്തിലെത്തും. റോഡ് ഷോയും കൺവെൻഷനുകളും നാളെ മുതൽ തുടങ്ങും. 2014 ലേതിനു സമാനമായി മികച്ച പ്രകടനമാണ് മുന്നണിയുടെ പ്രതീക്ഷ. സ്ഥാനാർഥി ചിത്രം തെളിയുന്നതോടെ വയനാട് പൂർണമായി തിരഞ്ഞെടുപ്പ് ആവേശത്തിലലിയും.