നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തിൽ പി വി അൻവറിനെ ഒന്നാം പ്രതിയാക്കി കേസ്. നിലമ്പൂർ പൊലീസാണ് കേസെടുത്തത്. പി വി അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതു മുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. പി വി അൻവറിന്റെ അറസ്റ്റിന് നീക്കമെന്നാണ് സൂചന. അറസ്റ്റ് ചെയ്യാൻ വൻ പൊലീസ് സംഘമാണ് പിവി അൻവറിന്റെ വീട്ടിലെത്തിയിട്ടുള്ളത്.
ഡോക്ടറെ വിളിച്ചിട്ടുണ്ടെന്നും ഡോക്ടർ എത്തി പരിശോധന കഴിഞ്ഞാൽ താൻ അറസ്റ്റിന് വഴങ്ങുമെന്നുമാണ് അൻവർ പറയുന്നത്.
നിലമ്പൂർ സിഐ സുനിൽ
പള്ളിക്കലിന്റെ നേതൃത്വത്തിലാണ് പിവി അൻവറിന്റെ വീടിന് പുറത്ത് പൊലീസ് സന്നാഹമെത്തിയിരിക്കുന്നത്. വീടിന് അകത്തേക്ക് ആളുകളെ കയറ്റുന്നില്ല. അൻവറിന്റെ അനുയായികൾ വീടിന് പുറത്ത് തടിച്ചു കൂടി നിൽക്കുകയാണ്. വീടിന് മുന്നിലും വൻ പൊലീസ് സന്നാഹം സജ്ജീകരിച്ചിട്ടുണ്ട്.
കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിലായിരുന്നു ഡിഎംകെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത്. പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തിരുന്നു.