ചെന്നൈ: പോളിറ്റ്ബ്യൂറോ അംഗവും മുൻ മന്ത്രിയുമായ എംഎ ബേബി സിപിഎം ജനറൽ സെക്രട്ടറി. പാർട്ടിയുടെ ആറാമത്തെ ജനറൽ സെക്രട്ടറിയാണ് ബേബി. ഇഎംഎസിന് ശേഷം കേരളത്തിൽ നിന്നും പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്ന നേതാവാണ് എംഎ ബേബി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബേബിയുടെ പേര് നിർദേശിച്ചത് രാവിലെ ചേർന്ന പൊളിറ്റ് ബ്യൂറോ അംഗീകരിക്കുകയായിരുന്നു. കേന്ദ്രക്കമ്മിറ്റി യോഗത്തിൽ ബേബിയുടെ പേര് മുന്നോട്ടുവെക്കും. പിബിയിലെ പ്രബലവിഭാഗമായ ബംഗാൾ ഘടകം വോട്ടെടുപ്പ് ആവശ്യപ്പെടില്ലെന്നാണ് റിപ്പോർട്ട്.
യോഗത്തിൽ പി ബി കോഓർഡിനേറ്റർ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേര് നിർദേശിച്ചത്. ജനറൽ സെക്രട്ടറി ആരെന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്നലെ രാത്രി ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ, 16 പിബി അംഗങ്ങളിൽ 11 പേരും ബേബിയെ പിന്തുണച്ചു. പൊളിറ്റ് ബ്യൂറോ യോഗത്തിൽ അഞ്ചുപേരാണ്
ബേബിയുടെ പേരിനെ എതിർത്തത്. പശ്ചിമ ബംഗാൾ ഘടകവും മഹാരാഷ്ട്രയിൽ നിന്നുള്ള നേതാവായ അശോക് ധാവളെയുമാണ് ബേബിയെ ജനറൽ എതിർത്തത്. സെക്രട്ടറിയാക്കുന്നതിനെ
ബംഗാളിൽ നിന്നുള്ള പിബി അംഗങ്ങളായ സൂര്യകാന്ത് മിശ്ര, ബംഗാൾ സംസ്ഥാന സെക്രട്ടറി കൂടിയായ മുഹമ്മദ് സലിം, നീലോൽപ്പൽ ബസു, രാമചന്ദ്ര ഡോം എന്നിവരും മഹാരാഷ്ട്രയിൽ നിന്നുള്ള കർഷക നേതാവ് അശോക് ധാവളെയുമാണ് ബേബിയെന എതിർത്തത്. മുഖ്യമന്ത്രി പിണറായി വിജയന് പിബിയിൽ തുടരുന്നതിന് ഇളവ് നൽകാനും തീരുമാനിച്ചതായാണ് വിവരം.പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സർക്കാർ തുടങ്ങിയ മുതിർന്ന നേതാക്കളുടെ ഒഴിവിലേക്ക് മരിയം ധവാളെ, യു വാസുക, അമ്രാ റാം, വിജു കൃഷ്‌ണൻ, അരുൺകുമാർ, ശ്രീദീപ് ഭട്ടാചാര്യ എന്നിവർ പൊളിറ്റ് ബ്യൂറോയിലെത്തും. പ്രായപരിധി കഴിഞ്ഞ മുതിർന്ന നേതാക്കളായ പി കെ ശ്രീമതി, ജമ്മു കശ്മീരിലെ നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി എന്നിവർക്ക് കേന്ദ്രക്കമ്മിറ്റി അംഗങ്ങളായി തുടരുന്നതിൽ ഇളവ് അനുവദിച്ചേക്കും.