ലൈക്കും ഷെയറും കിട്ടിയാല്‍ ജീവിതത്തില്‍ എല്ലാമായി എന്ന് കരുതുന്ന സോഷ്യല്‍ മീഡിയ ഭ്രാന്തന്മാര്‍ കാട്ടിക്കൂട്ടുന്ന സാഹസികതകള്‍ പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചു വരുത്താറുണ്ട്.(Viral video: Reel of young woman hanging baby into well) വൈറലാവാന്‍ വേണ്ടി സ്വന്തം കുഞ്ഞിന്റെ ജീവന് പോലും വില കല്‍പ്പിക്കാത്ത ഒരു സ്ത്രീയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. തന്റെ കുഞ്ഞിനെ അപകടരമായ രീതിയില്‍ കയ്യില്‍ തൂക്കിപ്പിടിച്ചിരിക്കുന്ന ഒരു സ്ത്രീയുടെതാണ് വിഡിയോ.
വീഡിയോയില്‍ ഒരു കിണറിന്റെ ആള്‍മറയില്‍ ഇരിക്കുകയാണ് സ്ത്രീ. അവര്‍ തന്റെ കുഞ്ഞിനെ ഒരു കയ്യില്‍ കിണറിനകത്തേക്ക് തൂക്കിപിടിച്ചിരിക്കുന്നു. ശേഷം ഒരു പഞ്ചാബി ഗാനത്തിന് അനുസൃതമായി ചുണ്ടുകള്‍ അനക്കുകയും കൈചലിപ്പിക്കുകയും ചെയ്യുന്നു. പാട്ടിനനുസരിച്ച് ഇടയ്ക്കിടെ കുഞ്ഞിനെ ഒരു കയ്യില്‍ നിന്ന് മറ്റേകയ്യിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ട്. ഏത് നിമിഷവും കുഞ്ഞ് കിണറിലേക്ക വീണു പോകും എന്ന രീതിയിലാണ് യുവതിയുടെ പ്രകടനം.
വിഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു. പകല്‍വെളിച്ചത്തില്‍ ഒരു കൊലപാതകത്തിനു ശ്രമിക്കുന്ന ഈ സ്ത്രീക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു വിഡിയോ ശ്രദ്ധയില്‍പ്പെട്ട പലരും ആവശ്യപ്പെട്ടത്.റീല്‍ എടുക്കുന്നതിനും അതിന്റെ വ്യൂസ് വര്‍ധിപ്പിക്കുന്നതിനും പലരും ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നു. ഇവരുടെ വിശദാംശങ്ങളും എവിടെയാണ് വിഡിയോ ചിത്രീകരിച്ചതെന്നും കണ്ടെത്തണം. ഈ ക്രൂരതയ്ക്ക് ഇവര്‍ ശിക്ഷ അനുഭവിക്കണം. ഇവരുടെ കുട്ടി വലുതാകുമ്പോള്‍ ഈ വിഡിയോ കാണാനിടയായാല്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഇവര്‍ മറന്നു പോകുന്നു. ” എന്നാണ് വിഡിയോയ്ക്കു താഴെ എത്തിയ കമന്റുകളിലൊന്ന്.
‘എന്തൊരു അസംബന്ധമാണ് ഈ കാണിക്കുന്നത്? അവരുടെയും കുഞ്ഞിന്റെയും ജീവന് ആപത്തായ പ്രവൃത്തിയാണ്. കേവലം ഒരു റീലിനു വേണ്ടിയാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്.’ എന്നതാണ് മറ്റൊരു പ്രതികരണം.









