കോട്ടക്കൽ:സമൂഹമാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് ലൈംഗികാതിക്രമം നടത്തി ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ കോട്ടക്കലിൽ പിടിയിൽ. തൃശ്ശൂർ കേച്ചേരി നാലകത്ത് പൊടുവിങ്ങൽ അമൽ അഹ്‌മദ് (21), മലപ്പുറം മുണ്ടുപ്പറമ്പ് പുല്ലാനി മുബഷീർ (32) എന്നിവരെ ഇൻസ്പെക്‌ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
അമൽ അഹ്‌മദിന് ഒത്താശ ചെയ്യുകയും വാഹനം നൽകുകയും ചെയ്‌തതത് മുബഷീർ ആണ്. 2023 മാർച്ച് മുതൽ കഴിഞ്ഞ രണ്ടാം തീയതി വരെയുള്ള കാലയളവിൽ പലതവണകളായി ഇൻസ്റ്റാഗ്രാമിലൂടെ പിന്തുടർന്ന് അതിജീവിതയുടെ സ്നേഹം പിടിച്ചുപറ്റിയ ശേഷമായിരുന്നു കുറ്റകൃത്യം.