ബെർലിൻ: യൂറോ കപ്പിൽ ഇന്ന് മുൻ ചാമ്പ്യൻമാരായ ഫ്രാൻസും പോർച്ചുഗലും ക്വാർട്ടർ ഫൈനലിൽ നേർക്കുനേർ. രാത്രി 12.30ന് ആണ് പോരാട്ടം. ക്രിസ്റ്റിയാനോ റൊണാൾഡോയും കിലിയൻ എംബപ്പെയും നേരിട്ട് ഏറ്റുമുട്ടുന്നു എന്ന പ്രത്യേകത കൂടി ഇന്നത്തെ മത്സരത്തിന് ഉണ്ട്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ക്വാർട്ടറിലേക്കുള്ള പോർച്ചുഗലിന്റെ വരവ് എളുപ്പത്തിലായിരുന്നില്ല. ഫ്രാൻസും പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുത്തിട്ടില്ല. മാത്രമല്ല ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ ഒരു ഗോളും നേടിയിട്ടില്ല. എംബാപ്പെയാകട്ടെ ഒരു പെനാൽറ്റി മാത്രമാണ് ഇതുവരെ വലയിലിട്ടത്. ഫോം വീണ്ടെടുക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ് രണ്ട് സൂപ്പർ താരങ്ങളും.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളിയിൽ ആകൃഷ്ടനായി, അദ്ദേഹത്തെ ആരാധിച്ച് വളർന്നു വന്ന താരമാണ് എംബാപ്പെ. തന്റെ ആരാധനാപാത്രമാണ് റോണോയെന്ന് പല തവണ പറഞ്ഞിട്ടുണ്ട് എംബപ്പെ. പക്ഷേ. ആ ബഹുമാനമൊന്നും കളത്തിലുണ്ടാവില്ലെന്നുറപ്പ്. കഴിഞ്ഞ ലോകകപ്പ് കിരീടം നഷ്‌ടമായതിന് ചെറുതായെങ്കിലും സങ്കടം മാറണമെങ്കിൽ യൂറോ കിരീടം കിട്ടിയേ തീരു. പക്ഷേ ഫ്രാൻസിന് ടൂർണമെന്റ്റ് അത്ര പോര. ഇതുവരെ മികച്ചൊരു ബോൾ നേടാനായില്ല. സെൽഫ് ഗോളും പെനാൽറ്റിയുമൊക്കെയായി ആകെ കിതപ്പാണ്. മൂക്കിന് പരിക്കറ്റേഎംബപ്പെയ്ക്കും തിളങ്ങാനാവുന്നില്ല.
ക്വാർട്ടറിലേക്കുള്ള പോർച്ചുഗലിന്റെ വരവ് എളുപ്പത്തിലായിരുന്നില്ല. ഫ്രാൻസും പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുത്തിട്ടില്ല. മാത്രമല്ല ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ ഒരു ഗോളും നേടിയിട്ടില്ല. എംബാപ്പെയാകട്ടെ ഒരു പെനാൽറ്റി മാത്രമാണ് ഇതുവരെ വലയിലിട്ടത്. ഫോം വീണ്ടെടുക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ് രണ്ട് സൂപ്പർ താരങ്ങളും.
സാധ്യതാ ഇലവൻ
ഫ്രാൻസ്: മെയ്‌ഗ്നൻ, കുണ്ട, സാലിബ, ഉപമക്കാനോ, ഹെർണാണ്ടസ്, കാൻഡെ, ചൗമേനി, ഗ്രിസ്‌മാൻ, ഡെംബലെ, തുറാം, എംബാപ്പെ.
പോർച്ചുഗൽ: ഡീഗോ കോസ്റ്റ, കാൻസലോ, ഡയസ്, പെപ്പെ, മെൻഡസ്, പൗലിഞ്ഞ, വിറ്റിഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, റാഫേൽ ലിയോ, ക്രിസ്റ്റിയാനോ റൊണാൾഡോ, ബെർണാഡോ സിൽവ.