അവസാനം ‘അത്ഭുതഗോള്‍’; മൊറോക്കോയോട് സമനില പിടിച്ച് അര്‍ജന്‍റീന

പാരീസ്: പാരീസ് ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ അര്‍ജന്‍റീന – മൊറോക്കോ മത്സരം സമനിലയില്‍. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് അര്‍ജന്‍റീന മത്സരം സമനിലയിലാക്കിയത്. ഇന്‍ജുറി ടൈമിലായിരുന്നു അര്‍ജന്‍റീനയുടെ സമനില ഗോള്‍.

കളിയുടെ ആദ്യപകുതിയില്‍ തന്നെ അര്‍ന്റീനയ്‌ക്കെതിരെ മൊറോക്ക ലീഡ് ഉയര്‍ത്തി. ആദ്യപകുതിയുടെ അധികസമയത്തായിരുന്നു മൊറോക്കോയുടെ ഗോള്‍ പിറന്നത്. രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റലാണ് മൊറോക്കോ ലീഡ് ഉയര്‍ത്തിയത്. 67ാം മിനിറ്റിലായിരുന്നു ആര്‍ജന്‍റീനയുടെ ആദ്യഗോള്‍. കളിയുടെ അധിക സമയം തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അര്‍ജന്‍റീന അതിമനോഹരമായ ഗോള്‍ നേടിയത്

മറ്റൊരു മത്സരത്തില്‍ സ്‌പെയിന്‍ ഉസ്‌ബെക്കിസ്ഥാനെ പരാജയപ്പെടുത്തി. രണ്ടിനെതിരെ ഒരു ഗോളിനായിരുന്നു സ്‌പെയിനിന്റെ വിജയം.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *