മിന്നുന്ന മൂന്ന് ഗോളുകള്‍, ലോകകപ്പ് യോഗ്യതാ റൌണ്ടില്‍ ചിലിയെ 3-0 ത്തിന് തകർത്ത് അർജന്റീന. ഇതോടെ ലോകകപ്പ് യോഗ്യതാ റൌണ്ടില്‍ 7 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 18 പോയിന്റുമായി അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു.
കോപ്പ അമേരിക്ക ഫൈനലില്‍ പരിക്കേറ്റ ലയണല്‍ മെസിയില്ലാതെ യോഗ്യതാ റൌണ്ട് മത്സരങ്ങള്‍ കളിക്കാനിറങ്ങിയ ആർജന്റീന വിജയകുതിപ്പ് തുടരുകയാണ്.
തുടക്കം മുതല്‍ അവസാനം വരെ അക്രമണോത്സുകമായ കളിച്ച അർജന്റീന, രണ്ടാം പകുതിയുടെ തുടക്കത്തില്‍ മാക് അലിസ്റ്ററിന്റെ ആദ്യ ഗോളിലൂടെ ലീഡ് നേടി. പിന്നീട് 84-ാം മിനിറ്റില്‍ ഒരു ലോങ് റേഞ്ചറിലൂടെ ഹൂലിയൻ അല്‍വാരസ് ലീഡ് ഇരട്ടിയാക്കി. ഇഞ്ചുറി ടൈമില്‍ ഡിബാലെയുടെ ഗോള്‍ കൂടിയായപ്പോള്‍ അർജന്റീനയുടെ ചിലി വധം പൂർത്തിയായി.









