കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ലീഗിലെ ആദ്യ മത്സരത്തില്‍ പരാജയം. ഞായറാഴ്ച പഞ്ചാബ് എഫ്.സിക്ക് എതിരായ ഐ.എസ്.എല്ലിലെ ആദ്യ മത്സരം 2-1 നാണ് അവസാനിച്ചത്. ഇഞ്ച്വറി ടൈമില്‍ 95 ആം മിനുട്ടില്‍ ആയിരുന്നു പഞ്ചാബിന്റെ വിജയം ഗോള്‍ വന്നത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
വിരസമായ ആദ്യ പകുതിയാണ് ഇന്ന് കലൂർ സ്റ്റേഡിയത്തില്‍ കണ്ടത്. ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാൻ ഇരു ടീമുകളും പ്രയാസപ്പെട്ടു.
ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍ വ്യക്തമായിരുന്നു. ലൂണ ഇല്ലാത്താത് കൊണ്ട് തന്നെ അറ്റാക്കില്‍ നല്ല നീക്കങ്ങള്‍ ആദ്യ പകുതിയില്‍ വന്നില്ല. രണ്ട് ടീമുകളും ഗോള്‍ കീപ്പർമാർക്ക് വെല്ലുവിളി നല്‍കിയില്ല. മത്സരത്തില്‍ 43ആം മിനുട്ടില്‍ ബകേങയിലൂടെ പഞ്ചാബ് വല കുലുക്കി എങ്കിലും അത് ഓഫ്സൈഡ് ആയിരുന്നുത് ആശ്വാസമായി.
രണ്ടാം പകുതിയില്‍ മെച്ചപ്പെട്ട ഫുട്ബോള്‍ കാണാൻ ആയി. രണ്ട് സബ്സ്റ്റിട്യൂഷൻ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നടത്തി. ജീസസും വിബിനും ഗ്രൗണ്ടില്‍ എത്തി. 58ആം മിനുട്ടില്‍ നോഹയുടെ ഒരു ലോംഗ് റേഞ്ചർ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ നല്ല ശ്രമമായി. രവി കുമാറിന്റെ നല്ല ഷോട്ട് വേണ്ടി വന്നു അത് ഗോളില്‍ നിന്ന് തടയാൻ.
85ആം മിനുട്ടില്‍ ലിയോണ്‍ അഗസ്റ്റിനെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് പഞ്ചാബ് എഫ് സിക്ക് അനുകൂലമായി പെനാള്‍ട്ടി ലഭിച്ചു. ലൂക്ക അനായാസം പന്ത് ലക്ഷ്യത്തില്‍ എത്തിച്ച് പഞ്ചാബിനെ മുന്നില്‍ എത്തിച്ചു. ഈ ഗോളിന് തിരിച്ചടി നല്‍കാനുള്ള സമയം ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരുന്നില്ല. പക്ഷെ ബ്ലാസ്റ്റേഴ്സ് വിട്ടില്ല. അവർ 91ആം മിനുട്ടില്‍ ജീസസിലൂടെ സമനില കണ്ടെത്തി
പ്രിതം കോട്ടാല്‍ വലതു വിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ് ഒരു മനോഹര ഹെഡറിലൂടെ ആണ് ജീസസ് വലയില്‍ എത്തിച്ചത്. കളിയില്‍ പിന്നെയും ട്വിസ്റ്റ് വന്നു. 95ആം മിനുട്ടില്‍ ഫിലിപ്പിലൂടെ പഞ്ചാബിന്റെ വിന്നർ. കലൂർ തീർത്തും നിശ്ബ്ദം. പഞ്ചാബ് 3 പോയിന്റുമായി നാട്ടിലേക്ക് മടങ്ങി.