മെസിയുടെ കേരള പര്യടനത്തില്‍ ആശയക്കുഴപ്പം

തിരുവനന്തപുരം : ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തില്‍ വരുന്നതില്‍ ആശയക്കുഴപ്പം. ഈ വര്‍ഷം ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ രണ്ടുവരെ മെസി കേരളത്തില്‍ ഉണ്ടാകുമെന്നാണ് കായികമന്ത്രി വി അബ്ദുറഹിമാന്‍ വെളിപ്പെടുത്തിയെങ്കിലും ഇക്കാര്യത്തില്‍ വ്യക്തവരുത്താന്‍ കഴിഞ്ഞിട്ടില്ല.

സൗഹൃദ മത്സരങ്ങള്‍ കൂടാതെ, ആരാധകര്‍ക്ക് കാണാന്‍ വേദി ഒരുക്കുന്നതടക്കം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.ഏഴ് ദിവസമാണ് മെസി കേരളത്തില്‍ തുടരുമെന്നും ആരാധകര്‍ക്കായി മെസി 20 മിനിറ്റ് പൊതുവേദിയില്‍ എത്തുമെന്നും മന്ത്രി അറിയിച്ചെങ്കിലും കൂടുതല്‍ വിശദീകരണം ആരാഞ്ഞപ്പോള്‍ മെസി കേരളത്തിലേക്ക് വരുന്ന വിഷയം പിന്നീട് പറയാമെന്ന നിലപാടിലാണ് കായിക മാന്തി വി അബ്ദുറഹ്മാന്‍.
മത്സരവേദിയായി കൊച്ചിക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. മലപ്പുറത്തെ പയ്യനാട് സ്റ്റേഡിയം മത്സരത്തിന് പരിഗണിച്ചിരുന്നെങ്കിലും കൂടുതല്‍ ആള്‍ക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതിനാല്‍ പദ്ധതി ഉപേക്ഷിച്ചു. എന്നാല്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ചിന്റെ മോശം അവസ്ഥയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ആശങ്ക അറിയിച്ചിരുന്നു. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഐ എസ്എല്‍ മത്സരത്തിന്റെ മുന്നോടിയായി നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് അധികൃതര്‍ ആശങ്ക വ്യക്തമാക്കിയത്.

ഇതേത്തുടര്‍ന്നാണ് ഗ്രൗണ്ടിലെ പിച്ചിന്റെ നില മോശമായിരിക്കുന്നത്. കായിക മത്സരങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ള ഗ്രൗണ്ടില്‍ കായിക ഇതര പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ പിച്ച് പൂര്‍ണമായും നശിക്കുന്ന അവസ്ഥയാണുണ്ടാകുന്നതെന്ന് ബ്ലാസ്റ്റേഴ്സ് ചൂണ്ടിക്കാട്ടിയിരിക്കുന്നു. മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് മന്ത്രി അബ്ദുറഹിമാന്‍ നവംബറിലാണ് സ്ഥിരീകരിച്ചത്. മെസിയും അര്‍ജന്റീനയും കേരളത്തില്‍ എത്തുന്നതോടെ അത് ചരിത്ര സംഭവമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുന്‍പ് 2011ല്‍.കൊല്‍ക്കത്തയില്‍ നടന്ന അര്‍ജന്റീന വെനസ്വേല സൗഹൃദ മത്സരത്തില്‍ മെസി പങ്കെടുത്തിരുന്നു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *