ക്രിക്കറ്റ് പൂരത്തിന് ഇന്ന് കൊടിയേറ്റം, ഐപിഎൽ 2025 ഉദ്ഘാടനത്തിന് എത്തുക വന്‍ താരനിര

ആദ്യ മത്സരം കൊൽക്കത്ത x ബംഗളുരു

ഐപിഎൽ 2025 18-ാം സീസണ് ഇന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കമാകും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തോടെ ഐപിഎല്‍ 2025ന് ഇന്ന് തുടക്കമാവും. ഐസിസി ചെയര്‍മാന്‍ ജയ് ഷാ പങ്കെടുക്കും. മത്സരത്തിനുള്ള എല്ലാ ടിക്കറ്റുകളും വിറ്റു തീര്‍ന്നു.

ഐപിഎല്ലില്‍ ആദ്യമായി മത്സരങ്ങള്‍ നടക്കുന്ന 13 വേദികളിലും ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ഈ ചടങ്ങുകളില്‍ വിവിധ സെലിബ്രിറ്റികൾ പങ്കെടുക്കും. ഇന്നിങ്സുകള്‍ക്കിടയില്‍ പരിമിതമായ സമയത്ത് രണ്ടോ മൂന്നോ കലാകാരന്മാരുടെ പ്രകടനങ്ങളുണ്ടാവും.ഇത്തവണ 10 ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ സ്ഥിരം വേദികള്‍ക്ക് പുറമേ രണ്ടാം ഹോം സ്റ്റേഡിയങ്ങളിലും മത്സരങ്ങള്‍ നടക്കും.

ആരാധകരെ രസിപ്പിക്കാന്‍ ബോളിവുഡ് താരം ദിഷ പട്ടാനി, ഗായിക ശ്രേയ ഘോഷാല്‍, കരണ്‍ ഔജ്ല എന്നിവരെത്തും. സല്‍മാന്‍ ഖാന്‍, വരുണ്‍ ധവാന്‍, കത്രീന കൈഫ്, ട്രിപ്തി ദിമ്രി, അനന്യ പാണ്ഡെ, മാധുരി ദീക്ഷിത്, ജാന്‍വി കപൂര്‍ തുടങ്ങിയവരും വേദിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഉദ്ഘാടന ചടങ്ങ് ഇന്ത്യന്‍ സമയം വൈകുന്നേരം 6:00 മണിക്ക് ആരംഭിക്കും. വൈകുന്നേരം ഏഴ് മണിക്കാണ് ടോസ്. 7.30 ന് മല്‍സരം ആരംഭിക്കും.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *